വെള്ളമുണ്ട (വയനാട്): ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും പാവന സ്മരണയിൽ ജൂഡ്സ് മൗണ്ട് ഇടവക ദേവാലയത്തിൽ ഇന്ന് ദുഖവെള്ളി ആചരിച്ചു. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായ ഇന്ന് ഇടവകയിൽ പ്രത്യേക പ്രാർത്ഥനകളും, പീഡാനുഭവ ചരിത്ര വായനയും നടന്നു. ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസി സമൂഹം ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന് ദാഹിച്ചപ്പോൾ പടയാളികൾ കുടിക്കാൻ ചുറുക്ക കൊടുത്തു എന്നതിന്റെ ഓർമ്മ പുതുക്കി വിശ്വാസികൾ കയ്പ്പുനീർ സ്വീകരിച്ചു. 
ദേവാലയത്തിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം, ക്രിസ്തുവിന്റെ കാൽവരി യാത്രയെ അനുസ്മരിച്ചുകൊണ്ട് കുരിശിന്റെ വഴി നടന്നു. ഇടവക സമൂഹം മുഴുവൻ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് ആത്മീയ നേതൃത്വം വഹിച്ചു വചനസന്ദേശം നൽകി.
ക്രിസ്തു പകർന്നു നൽകിയ ദീപ്തിയിൽ  ജീവിക്കേണ്ടവരാണ് നമ്മളെന്ന് വചനസന്ദേശ മധ്യേ വികാരിയച്ചൻ ഓർമിപ്പിച്ചു. ഇടവകയിലെ കൈക്കാരന്മാർ, കമ്മിറ്റിക്കാർ, മതാധ്യാപകർ, സന്യസ്ഥർ, തുടങ്ങിയവർ നേതൃത്വം നൽകി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.