ഉദരത്തിലുള്ള കുഞ്ഞും മനുഷ്യൻ: പോളണ്ടിൽ പുതിയ ഗർഭച്ഛിദ്ര നിരോധനനിയമം പ്രാബല്യത്തിലായി

ഉദരത്തിലുള്ള കുഞ്ഞും മനുഷ്യൻ: പോളണ്ടിൽ പുതിയ ഗർഭച്ഛിദ്ര നിരോധനനിയമം പ്രാബല്യത്തിലായി

വാഴ്‌സോ :ബുധനാഴ്ച അർദ്ധരാത്രി മുതൽ പോളണ്ടിൽ ഗർഭച്ഛിദ്ര നിരോധനം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. ഒക്ടോബറിൽ വിലക്ക് അനുവദിച്ച കോടതി വിധി പുറപ്പെടുവിച്ചപ്പോൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോൾ നിലവിലായ നിയമം അനുസരിച്ച് ബലാൽസംഗം അല്ലെങ്കിൽ ഗർഭം അമ്മയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമേ ഗർഭച്ഛിദ്രം അനുവദിക്കുകയുള്ളു.

ചില പ്രത്യേക സാഹചര്യങ്ങളിൽ അലസിപ്പിക്കൽ അനുവദിക്കുന്ന 1993 ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ കോടതി ഒക്ടോബറിലെ വിധിന്യായത്തിൽ പ്രസ്താവിച്ചു. ഈ നിയമം ആൾക്കാർ ദുരുപയോഗം ചെയ്തു തുടങ്ങിയിരുന്നു . 2019 ലെ 98 ശതമാനം ഗർഭച്ഛിദ്രം നടത്തിയതും ഈ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചാണ് .

പുതിയ നിയമം ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തെ അനുകൂലിക്കുന്നവർ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു . വിധി നടപ്പാക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന്, വാർസോയിൽ നിരവധി ഗ്രൂപ്പുകൾ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിഷേധിക്കുകയാണ്. വരും ദിവസങ്ങളിൽ വലിയ തെരുവ് പ്രതിഷേധത്തിന് ചില എൽജിബിടി സംഘടനകൾ ആഹ്വാനം ചെയ്തു.

കത്തോലിക്കാസഭയുമായി ശക്തമായ ബന്ധമുള്ള പോളണ്ടിലെ യാഥാസ്ഥിതിക സർക്കാർ ഈ നിയമത്തെ പിന്തുണയ്ക്കുന്നു.അമ്മയുടെ ഉദരത്തിൽ വളരുന്ന പിഞ്ചുകുഞ്ഞും ഒരു മനുഷ്യനാണ് എന്ന കാരണത്താൽ കോടതി വിധി സ്വീകരിക്കുകയാണ് സർക്കാർ ചെയ്തത്. അതിനാൽ തന്നെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന പോളണ്ടിന്റെ ഭരണഘടന പ്രകാരം ഗർഭത്തിലുള്ള കുഞ്ഞിനും സംരക്ഷണം അർഹിക്കുന്നു. തെരുവുകളിലെ പ്രതിഷേധ സ്വരം നിരസിക്കാൻ പോളീഷ് സ്ത്രീകളോട് വാർസോ മേയർ റഫേൽ ട്രാസ്കോവ്സ്കി ആഹ്വാനം ചെയ്തു.

എല്ലാ മനുഷ്യരുടെയും മനുഷ്യാവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വലിയ നടപടിയാട്ടാണ് ‘ഓർഡോ യൂറിസ്’ എന്ന അന്താരാഷ്ട്ര നിയമ കേന്ദ്രത്തിലെ കരോലിന പാവ്‌ലോവ്സ്ക അഭിപ്രായപ്പെട്ടത്. ഈ പുതിയ നിയമം പോളിഷ് ഭരണഘടനയ്ക്കും യുഎൻ ഉടമ്പടികൾക്കും അനുസൃതമായാണ് എന്നും അവർ പറഞ്ഞു.

പോളണ്ടിൽ ഓരോ വർഷവും ആയിരത്തോളം നിയമപരമായ ഗർഭച്ഛിദ്രം നടന്നു വരുന്നു. ഏകദേശം 200,000 സ്ത്രീകൾ അനധികൃതമായി പോളണ്ടിൽ ഗർഭച്ഛിദ്രം നടത്തുകയോ വിദേശത്തേക്ക് പോയി ഗർഭച്ഛിദ്രം ചെയ്യുകയോ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.