കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റ് വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റ് വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: റോമിലെ വികാരി കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ . കർദിനാൾ ഡൊണാറ്റിസ് 2017 മുതൽ റോം രൂപതയുടെ ഭരണപരമായ കാര്യങ്ങൾക്കു മേൽനോട്ടം വഹിച്ചു വരുകയായിരുന്നു. റോം രൂപതയിൽ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവരുന്ന പരിഷ്കാരത്തിലെ ഏറ്റവും പുതിയ മാറ്റമാണ് ഇത്.

കർദിനാൾ മൗറോ പിയാസെൻസയുടെ പിൻഗാമിയായാണ് കർദിനാൾ ഡൊണാറ്റിസ് എത്തുന്നത്. ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനു ശേഷം ആണ് കർദിനാൾ മൗറോ പിയാസെൻസ ഈ തസ്‌തികയിൽ വിരമിക്കുന്നത്. ഒപ്പം റോമിലെ ഏഴ് സഹായ മെത്രാന്മാരിൽ ഒരാളായ ബിഷപ്പ് ഡാനിയേൽ ലിബനോറി എസ്ജെ സമർപ്പിത ജീവിതത്തിന്റെ സൂപ്പർവൈസറായി പുതിയ സ്ഥാനത്തേക്ക് മാറ്റപ്പെടുമെന്ന് വത്തിക്കാൻ അറിയിച്ചു.

അപ്പസ്തോലിക് പെനിറ്റൻഷ്യറി ‘കരുണയുടെ കോടതി’ എന്നാണ് അറിയപ്പെടുന്നത്. പാപമോചനം, ദണ്ഡവിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനും പഠിക്കാനും മാർപാപ്പയ്ക്ക് മുന്നിൽ വിഷയം അവതരിപ്പിക്കാനും റോമൻ കൂരിയായുടെ കീഴിലുള്ള അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ ഡിക്കസ്റ്ററിക്കാണ് ഉത്തരവാദിത്വം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.