ജസ്നയുടെ തിരോധാനം: സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ജസ്നയുടെ തിരോധാനം: സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി എസ്.ഡി കോളജ് വിദ്യാര്‍ഥിനിയായിരുന്ന ജസ്നയുടെ തിരോധാന കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതില്‍ അടക്കം വിശദീകരണം നല്‍കാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ജസ്നയുടെ പിതാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ പിതാവിന്റെ ആരോപണങ്ങള്‍ തള്ളി സിബിഐ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളമെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്‌നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം എത്തിയില്ലെന്നതുള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ജെയിംസ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജസ്‌നയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. ജസ്‌നക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ കഴിഞ്ഞില്ലെന്നാണ് അവസാനം സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.