സുരേഷ് ഗോപി എംപിയാകാന്‍ യോഗ്യന്‍: എല്‍ഡിഎഫിനെ കുഴപ്പത്തിലാക്കി തൃശൂര്‍ മേയര്‍; വീഡിയോ

സുരേഷ് ഗോപി എംപിയാകാന്‍ യോഗ്യന്‍: എല്‍ഡിഎഫിനെ കുഴപ്പത്തിലാക്കി തൃശൂര്‍ മേയര്‍; വീഡിയോ

തൃശൂര്‍: ത്രികോണ പോരാട്ടം ശക്തമായ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് എല്‍ഡിഎഫ് മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോര്‍പറേഷന്‍ ഓഫിസിലെ മേയറുടെ ചേംബറിലെത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ജനപ്രതിനിധി എന്നാല്‍ ജനമനസില്‍ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. എംപിയാകുയെന്നത് ആര്‍ക്കും പറ്റുന്ന ഒരുസംഭവമല്ല. അതിന് ക്വാളിറ്റിയുണ്ടാവണം.

ജനങ്ങളുടെ കൂടെ നില്‍ക്കണം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അങ്ങനെയുള്ള ആളുകളാണ് തിരഞ്ഞെടുത്ത് വരുന്നത്. ആ ഗുണം അദ്ദേഹത്തിനുണ്ടെന്ന് കാലങ്ങളായി നാം കണ്ടതാണ്.

പരാമര്‍ശം വിവാദമായതോടെ എം.കെ വര്‍ഗീസ് മുന്‍ നിലപാടില്‍ നിന്ന് പിന്നീട് മലക്കം മറിഞ്ഞു. തൃശൂരിലെ മൂന്ന് സ്ഥാനാര്‍ഥികളും എംപിയാകാന്‍ യോഗ്യരാണെന്നായിരുന്നു പിന്നാലെയുള്ള വിശദീകരണം.

അതേസമയം, എല്‍ഡിഎഫ് മേയര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മനസിലിരുപ്പാണന്ന് മണ്ഡലത്തിലെയുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും അദേഹം പറഞ്ഞു.

സുനില്‍ കുമാര്‍ എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും കെ. മുരളീധരന്‍ മാത്രമല്ല സുനില്‍ കുമാറും തോല്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ തവണ തന്നെ തോല്‍പ്പിച്ചെങ്കിലും അന്നു മുതല്‍ താന്‍ ഇവിടെത്തന്നെയുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.