കോടതികളില്‍ ഇപ്പോള്‍ അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാര്‍'; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബാലചന്ദ്ര കുമാര്‍

കോടതികളില്‍ ഇപ്പോള്‍ അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാര്‍'; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബാലചന്ദ്ര കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സംവിധായകന്‍ പി. ബാലചന്ദ്ര കുമാര്‍.

തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിക്കുന്ന അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്.

എന്നാല്‍ അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമുക്കിപ്പോള്‍ ഉള്ളതെന്ന് തോന്നുകയാണ്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ? ഒരു തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിച്ച സംഭവമാണ് നടന്നത്. ഇതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കും കുറെ കാര്യം പറയാനുണ്ട്. നീതി ലഭിക്കും വരെ പോരാട്ടം തുടരും. നീതി നടപ്പാക്കണമെന്നാണ് ആഗ്രഹം. സത്യം ഒരു പരിധി വരെ തനിക്കറിയാമെന്നും കുറ്റവാളി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.