ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനും വൈദികനും നേരേയുണ്ടായ ആക്രമണത്തിൽ അതീവ ദുഖിതർ; പിന്തുണയും ഐക്യദാർഢ്യവും ഉറപ്പിക്കുന്നു: ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ

ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനും വൈദികനും നേരേയുണ്ടായ ആക്രമണത്തിൽ അതീവ ദുഖിതർ; പിന്തുണയും ഐക്യദാർഢ്യവും ഉറപ്പിക്കുന്നു: ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ

മെൽബൺ: ഓസ്ട്രേലിയയിലെ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനും ഫാദർ ഐസക്ക് റോയലിനും നേരേയുണ്ടായ കത്തിയാക്രമണത്തിൽ തങ്ങൾ അതീവ ദുഖിതരാണെന്ന് മെൽ‌ബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

ഹൃദയഭേദകമായ ഈ സംഭവം അവിടെയുണ്ടായിരുന്നവരെ വല്ലാതെ ബാധിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ തങ്ങളുടെയും സെന്റ് തോമസ് സീറോ മലബാർ സഭയുടെയും പിന്തുണയും ഐക്യദാർഢ്യവും ഉറപ്പിക്കുന്നെന്നും ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ പ്രസ്താവനയിലൂടെ പറഞ്ഞു.

തിങ്കളാഴ്‌ച വൈകുന്നേരം ഏഴിന് സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. ബിഷപ്പ് വചന പ്രഘോഷണം നടത്തികൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിന് നേർക്ക് പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികൾ ഉടനെത്തി അക്രമിയെ കീഴ്പ്പെടുത്തിയ സമയോചിത ഇടപെടൽ നടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബിഷപ്പിനെ കൂടാതെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26