മഴ ശമിച്ചു; യുഎഇ സാധാരണ നിലയിലേക്ക്; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്

മഴ ശമിച്ചു; യുഎഇ സാധാരണ നിലയിലേക്ക്; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്: അപ്രതീക്ഷിതമായ മഴയുടെ ദുരിതത്തിൽ നിന്ന് യുഎഇ സാധാരണ നിലയിലേക്ക്. റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു. അതേസമയം മഴയെ തുടർന്ന് നിർത്തിവെച്ചിരുന്ന ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.

മിക്ക റോഡുകളിലും മ ഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഷാർജയിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സ്‌കൂളുകളിൽ ക്‌ളാസുകൾ ഇന്നും ഓൺലൈനായിട്ടാണ് നടന്നത്. സർക്കാർ ജീവനക്കാർക്ക് വർ്ക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോം സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ഇനിയും പുനരാരംഭിക്കാനായിട്ടില്ല. ടെർമിനൽ ഒന്നിലേക്കുള്ള സർവീസുകൾ തുടങ്ങി. ദുബായിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കും തടസം നേരിട്ടിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കി. അതിനിടെ പ്രശ്‌നങ്ങൾ പരിഹരിച്ച് അതിവേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു.

അതേസമയം രാജ്യത്ത് പെയ്ത മഴ ക്‌ളൗഡ് സീഡിങ്ങ് മൂലമാണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയിൽ പെയ്തിറങ്ങിയത്. 24 മണിക്കൂറിൽ 254 മില്ലിമീറ്റർ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലിമീറ്ററാണ് ഒരു വർഷം സാധാരണ ലഭിക്കാറുള്ളത്. അൽ ഐനിൽ 254 മില്ലി മീറ്റർ മഴയാണ് ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.