മെല്‍ബണ്‍: പതിനഞ്ചു വര്‍ഷമായി അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പുതിയ ഓഫീസ് മെല്‍ബണിലെ ക്രെയ്ഗിബേണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശനിയാഴ്ച്ച രാവിലെ നടന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ തുടര്‍ച്ചയായാണ് ക്രെയ്ഗിബേണിലെ പുതിയ ഓഫീസ്.
അസാധാരണമായ അന്താരാഷ്ട്ര യാത്രാ അനുഭവങ്ങള്‍ സമ്മാനിക്കാനും സഞ്ചാരികള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള സേവനം നല്‍കാനുമുള്ള സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പ്രതിബദ്ധത തുടര്‍ന്നും ഉണ്ടാകുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.