ബ്രിസ്ബൻ: ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. വൈകീട്ട് ഏഴ് മണിക്ക് വിശുദ്ധ കുർബാനയും ലദീഞ്ഞും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ഇടവക വികാരി ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി മുഖ്യകാർമ്മികനായിരുന്നു. വിശുദ്ധ കുർബാനക്കിടെ വികാരി പ്രസുദേന്തിമാരെ സ്വീകരിക്കുകയും ഇടവക ജനത്തിനും വർഗീസ് നാമധാരികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
സഹകാർമ്മികനായിരുന്ന ഫാദർ അഖിൽ തോട്ടപ്പള്ളി എം എസ് ട്ടി തിരുനാൾ സന്ദേശം നൽകി. മത പീഡനകാലത്ത് വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിച്ച രക്ത സാക്ഷിയായ വിശുദ്ധ ഗീവർഗീസിൽ നിന്നും ചൈതന്യം സ്വീകരിച്ച് ദൈവ വിശ്വാസവും ദൈവീക മൂല്യങ്ങളും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ ദേശത്ത് നമ്മുടെ വിശ്വാസം കാത്ത് സൂക്ഷിക്കാനും അനുദിന ജീവിതത്തിൽ വിശ്വാസം പ്രാഘോഷിക്കാനും നമ്മുക്ക് സാധിക്കണം എന്ന് ഫാദർ അഖിൽ ഉത്ബോധിപ്പിച്ചു.
ഇടവക വികാരി ഫാദർ വർഗീസ് വിതയത്തിലിന് ഇടവക ജനങ്ങൾ പ്രേത്യേകം പ്രാർത്ഥനാശംസകളും നേർന്നു. കൈക്കാരന്മാരായ രാരിച്ചൻ മാത്യു, അനൂപ് ആനപ്പാറ, ബിജു മഞ്ചപ്പിള്ളി എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26