ബ്രിസ്ബൻ: രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ഓസ്ട്രേലിയയിലെ ധീര ജവാൻമാരെ ആദരിച്ച് കൊണ്ട് സെന്റ് ജോൺ നോർത്ത് ഗേറ്റ് ദേവാലയത്തിൽ നടന്ന അൻസാക് ഡേ ഓർമ്മയാചരണത്തിൽ സെന്റ് അൽഫോൻസാ ഇടവകയും പങ്കുചേർന്നു. റോയൽ ഓസ്‌ട്രേലിയൻ നേവി വാർ മെമ്മോറിയൽ എന്ന നിലയിൽ പ്രത്യേകമായി നിർമ്മിച്ച സൈനികേതര ആരാധനാലയമാണ് സെന്റ് ജോൺസ് ചർച്ച്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിസ്ബേനിൽ ചേരുകയും പിന്നീട് ആ പോരാട്ടത്തിനിടെ മരിക്കുകയും ചെയ്ത നാവികരുടെ റോൾ ഓഫ് ഓണർ ഈ പള്ളിയിൽ അടങ്ങിയിരിക്കുന്നു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ചടങ്ങിൽ സെന്റ് ജോൺസ് പള്ളി വികാരി ഫാദർ മൈക്കിൾ ഗ്രേസ് സ്വാഗതം പറഞ്ഞു. വിമുക്ത ഭടന്മാരും അനേകം ജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വീരചരമം പ്രാപിച്ച സൈനീകർക്ക് ആദരഞ്ജലികൾ അർപ്പിക്കുകയും വിശുദ്ധ കുർബാനയിൽ അവർക്ക് വേണ്ടിയും ഓസ്‌ട്രേലിയ ദേശത്തിന് വേണ്ടിയും പ്രത്ത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. സെന്റ് അൽഫോൻസാ ഇടവക വികാരി ഫാദർ വർഗ്ഗീസ് വിതയത്തിൽ എം.എസ്.ടി സഹകാർമ്മികനായിരുന്നു. സെന്റ് അൽഫോൻസാ ഇടവക കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കൈക്കാരന്മാരായ രാരിച്ചൻ കുന്നത്ത്, അനൂപ് ആനപ്പാറ, അജിമോൻ, ഷാജു മാളിയേക്കൽ എന്നിവരും അൻസാക് ഡേ ചടങ്ങിൽ പങ്കെടുക്കുകയും വീര സൈനീകർക്ക് പുഷ്പചക്രവും ആദരാഞ്ജലികളും അർപ്പിക്കുകയും ചെയ്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26