സുരേഷ് ഗോപിക്ക് വോട്ടു തേടി വൈദികന്റെ പേരില്‍ ബിജെപിയുടെ വ്യാജ പ്രചരണം; സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി

സുരേഷ് ഗോപിക്ക് വോട്ടു തേടി വൈദികന്റെ പേരില്‍ ബിജെപിയുടെ വ്യാജ പ്രചരണം; സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി

തൃശൂര്‍: സൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ട് പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം. തൃശൂര്‍ പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്തിന്റെ പേരിലാണ് ബിജെപിക്കാര്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തില്‍ വൈദികന്‍ പുതുക്കാട് പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി.

പുതുക്കാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ ആദ്യവാരം പ്രജ്യോതി കോളജില്‍ നടന്ന യോഗത്തില്‍ ഫാ. പോള്‍ തേക്കാനത്ത് നടത്തിയ പ്രസംഗത്തില്‍ നിന്നും ഒരു വാചകം മാത്രം എഡിറ്റ് ചെയ്താണ് ബിജെപിക്കാര്‍ വോട്ടു പിടിക്കാന്‍ ലക്ഷ്യമിട്ട് വീഡിയോ പ്രചരിപ്പിച്ചതെന്ന് വൈദികന്‍ പറഞ്ഞു.

കോഫി വിത്ത് സുരേഷ് ഗോപി എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തില്‍ രാഷ്ട്രീയമില്ല എന്നു പറഞ്ഞാണ് പുതുക്കാട് പള്ളി വികാരിയെയും ക്ഷണിച്ചത്. സംഭവത്തില്‍ പൊലീസ് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായി ഫാ. പോള്‍ തേക്കാനത്ത് പറഞ്ഞു.

ബിജെപിക്കാര്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ വികാരിയച്ചനെ ബലിയാടാക്കിയതാണെന്ന് ഇടവക ട്രസ്റ്റി ജോസ് ആന്റോ തോമസ് പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയുടെ രാഷ്ട്രീയ ലക്ഷ്യം വൈദികര്‍ ഉള്‍പ്പെടെ അന്ന് പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും അറിയില്ലായിരുന്നു. വീഡിയോ കണ്ട് പലരും വിളിച്ചപ്പോഴാണ് ഫാ പോള്‍ തേക്കാനത്ത് സംഭവം അറിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.