കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
വുകോമനോവിച്ച് നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്റ്റേഴ്സ്, അദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.
ഐഎസ്എല്‍ പത്താം സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് ഇവാന്റെ സ്ഥാനമൊഴിയല്‍. 2021 ലാണ് സെര്‍ബിയയുടെ മുന്‍ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തെത്തുന്നത്.
ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഐഎസ്എല്‍ പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ഇവാന്‍ സ്ഥാനമേറ്റെടുത്ത ആദ്യ വര്‍ഷം ഹൈദരാബാദിനെതിരെ റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.
ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്‌കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറുകയും ചെയ്തിരുന്നു. കരാര്‍ പ്രകാരം വുക്കുമനോവിച്ചിന് 2024-25 സീസണ്‍ കൂടി കാലാവധി ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.