യാങ്കൂണ്‍: സൈനിക അട്ടിമറിയിലൂടെ മ്യാന്‍മാര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്. ജനകീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി (75) യും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെയുള്ളവരെ അപ്രതീക്ഷിത നീക്കത്തിലൂടെ സൈന്യം തടവിലാക്കി. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന കേന്ദ്രങ്ങളില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. സൂചി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് സൈനിക അട്ടിമറി.
പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരം നിലനിര്‍ത്തിയിരുന്നു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം.
തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയായ യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്പ്മെന്റ് പാര്‍ട്ടി ആരോപിച്ചിരുന്നു. വംശീയ ന്യൂനപക്ഷ മേഖലകളിലെ 20 ലക്ഷത്തോളം പേര്‍ വോട്ടെടുപ്പില്‍ നിന്ന് പുറത്തായിരുന്നു.
2008ല്‍ പട്ടാളഭരണകൂടം കൊണ്ടുവന്ന വിവാദ ഭരണഘടനാ ഭേദഗതി പ്രകാരം മ്യാന്‍മര്‍ പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകള്‍ സൈന്യത്തിന് സംവരണം ചെയ്തിരിക്കുന്നു. ആഭ്യന്തരം, പ്രതിരോധം, അതിര്‍ത്തി എന്നീ വകുപ്പുകളുടെ ചുമതല എപ്പോളും സൈന്യത്തിനായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.