അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്

അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും സംവിധായകന്‍ ഹരികുമാറിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. ഉച്ചയ്ക്ക് 2:30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

ഇന്നലെ വൈകുന്നേരം ആണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മറവി രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മലയിന്‍കീഴിലെ വസതിയിലായിരുന്നു കനകലതയുടെ അന്ത്യം. 63 വയസായിരുന്നു. നാന്നൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. നടിയുടെ അവസാന കാലം ദുരിതപൂര്‍ണമായിരുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ഭക്ഷണം കഴിക്കാന്‍ പോലും മറന്ന നാളുകളായിരുന്നു അവസാന കാലം.

സിനിമയിലും സീരിയലിലും നിറഞ്ഞു നിന്നിരുന്ന നടി മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് അവശയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.