കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ട്, അബുദബി ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്കില്‍ ഇന്നുമുതല്‍ പ്രവേശനം അനുവദിക്കും. യു.എ.ഇ.യിലെ പ്രധാനപ്പെട്ട മറ്റ് കേന്ദ്രങ്ങളായ ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ എന്നിവയും സന്ദർശകർക്കായി തുറക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ദേശീയ അടിയന്തര ദുരന്തനിവാരണ വകുപ്പിന്‍റെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. സന്ദർശകരുടെ എണ്ണം കൃത്യമായി നിയന്ത്രിക്കും,ശരീരോഷ്മാവ് രേഖപ്പെടുത്തുന്നതിന് തെർമല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പള്ളിക്കുള്ളിൽ പ്രവേശിക്കുന്ന സ്ത്രീകൾക്കായി പ്രത്യേക പൊതുവസ്ത്രം നല്കുന്നത്, താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.മസ്ജിദിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനും പ്രത്യേക വഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്‍റേയും മാസ്ക് ധരിക്കേണ്ടതിന്‍റേയും ആവശ്യകതയെ കുറിച്ച് സന്ദർശകരെ ബോധവല്‍ക്കരിക്കുന്ന സന്ദേശവും ഇടയ്ക്കിടെ പ്രദർശിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.