തൃശൂര്‍: തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി വ്യക്തമാക്കിയത്.
എന്നാല്‍ ഇക്കാര്യം പല തലങ്ങളില്‍ നിന്ന് കേട്ടെന്നും തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറയുന്നു. നല്ല കാര്യങ്ങള്‍ ബിജെപി തനിക്ക് വേണ്ടി ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്നും പത്മജ പറയുന്നു. നിലവില്‍ ബിശ്വഭൂഷണ ഹരിചന്ദനാണ് ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദേഹം പദവി ഒഴിയാനിരിക്കുകയാണ്.
പത്മജയുടെ ബിജെപി പ്രവേശനത്തിന് നേതൃത്വം വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പത്മജ എത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ അടക്കം പത്മജ സജീവമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചവിട്ടും കുത്തും സഹിക്കവയ്യാതെയാണ് പാര്‍ട്ടി വിട്ടതെന്നാണ് പത്മജ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.