കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. 2026 വരെയാണ് കരാര്‍.
സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരമാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് മികേല്‍ സ്റ്റാറെ.
രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും അദേഹത്തിനുണ്ട്.
സ്വീഡനിലെ എഐകെ, ഐഎഫ്കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്സ്, നോര്‍വെ ടീം സാര്‍ബ്സ്ബര്‍ഗ്, തായ്ലന്‍ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മികേല്‍ നേരത്തെ പരിശീലിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് കോച്ച് എന്നത് അതിശയപ്പിക്കുന്ന പദവിയാണെന്നാണ് സ്ഥാനമേല്‍ക്കുന്നതിനെ സംബന്ധിച്ച അദേഹത്തിന്റെ പ്രതികരണം. ഏഷ്യയില്‍ തന്നെ പരിശീകനായി തുടരുന്നതും അഭിമാനകരമായ നേട്ടമാണെന്നും മികേല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.