ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും ഫൈന്‍ അടിക്കാന്‍ അധികാരം നല്‍കും; ആപ്പ് ഉടനെന്ന് ഗതാഗത മന്ത്രി

ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും ഫൈന്‍ അടിക്കാന്‍ അധികാരം നല്‍കും; ആപ്പ് ഉടനെന്ന് ഗതാഗത മന്ത്രി

കൊച്ചി: ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് വണ്ടി ഓടിച്ചില്ലെങ്കില്‍ പൊലീസിനും എംവിഡി ഉദ്യോഗസ്ഥര്‍ക്കും മാത്രമല്ല നാട്ടുകാര്‍ക്കും ഫൈന്‍ അടിച്ചു കൊടുക്കാനുള്ള സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍. അതിനുള്ള ആപ്പ് രണ്ടാഴ്ചയ്ക്കകം നിലവില്‍ വരുമെന്നും ഗണേശ് വ്യക്തമാക്കി.

തൃശൂര്‍ മുതലുള്ള എല്ലാ ട്രാഫിക് സിഗ്‌നല്‍ ടൈമറുകളും അഡ്ജസ്റ്റ് ചെയ്യാന്‍ പോവുകയാണ്. വണ്ടി ഫ്‌ളോ ചെയ്യാന്‍ വേണ്ടി ഹൈവേയില്‍ കൂടുതല്‍ സമയം കൊടുക്കണം. നേരേ പോകാനുള്ള വാഹനങ്ങള്‍ക്ക് ആദ്യം പരിഗണന നല്‍കും.

സിഗ്‌നല്‍ ജംങ്ഷനിലെ കുരുക്ക് മനസിലാക്കാന്‍ മന്ത്രി ഇന്ന് ദേശീയ പാതയില്‍ യാത്ര നടത്തിയിരുന്നു. തൃശൂര്‍ മുതല്‍ അരൂര്‍ വരെയാണ് മന്ത്രിയും സംഘവും സിഗ്‌നല്‍ ജംങ്ഷനുകള്‍ പരിശോധിച്ചത്. ചാലക്കുടി പോട്ട പാപ്പാളി ജംങ്ഷനിലാണ് മന്ത്രി ആദ്യം എത്തിയത്. നിരന്തരം അപകടം ഉണ്ടാകുന്ന ഇവിടെ പുതിയ രീതിയില്‍ ഗതാഗതം ക്രമീകരിക്കും.

തുടര്‍ന്ന് പോട്ട ആശ്രമം ജംങ്ഷനില്‍ പരിശോധനയ്‌ക്കെത്തി. ദേശീയ പാതയിലെ വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും. ഓരോ ഇടങ്ങളിലും ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിയെ കാണാനെത്തിയിരുന്നു. ദേശീയ പാതയിലെ സിഗ്‌നലുകളില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

സിഗ്‌നലുകളുടെ കാര്യത്തില്‍ ദേശീയ പാത അധികൃതരും പൊതുമരാമത്തു വകുപ്പുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പഠന റിപ്പോര്‍ട്ട് പരിഗണിച്ചാകും സിഗ്‌നല്‍ പരിഷ്‌ക്കാരം. ദേശീയ പാതയിലെ ഒട്ടുമിക്ക സിഗ്‌നലുകളിലും കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരിശോധന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.