മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ സംഗീതത്തിന്റെ മാസ്മരികത തീര്‍ക്കാന്‍ സംഗീതനിശയുമായി ഗായകനും ഗാന സംവിധായകനുമായ അല്‍ഫോന്‍സ് ജോസഫ്. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലാണ് അല്‍ഫോണ്‍സ് ജോസഫിന്റെയും സംഘത്തിന്റെയും മ്യൂസിക്കല്‍ നൈറ്റ് ഒരുക്കുന്നത്.
ജൂണ്‍ ഒന്‍പതിന് (ഞായറാഴ്ച) വൈകുന്നേരം ആറ് മണിക്ക് ഡാന്‍ഡെനോങ് കരോലിന്‍ സ്ട്രീറ്റിലുള്ള സെന്റ് ജോണ്‍സ് റീജിയണല്‍ കോളജ് സ്റ്റേഡിയത്തിലാണ് ലൈവ് ബാന്‍ഡ് പ്രകടനം നടക്കുന്നത്. ഡാന്‍ഡെനോങ്ങിലെ ഫ്രാങ്ക്സ്റ്റണില്‍ പുതിയ പള്ളിയുടെ നിര്‍മ്മാണം ഇടവകയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മ്യൂസിക്കല്‍ നൈറ്റില്‍ നിന്നു ലഭിക്കുന്ന വരുമാനം പള്ളി നിര്‍മാണത്തിനായി ചെലവഴിക്കുമെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക വികാരിയും മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ വികാരി ജനറാളുമായ മോൺ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.
മാസ്മരികമായ സംഗീതവും ചടുലമായ പ്രകടനങ്ങളും കൊണ്ട് നിറഞ്ഞ സായാഹ്നമാണ് പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന്റെ ടിക്കറ്റുകള്‍ https://app.orgnyse.com.au/alphons-musical-live-band-54 എന്ന വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങുന്നതാണ്. അച്ചടിച്ച പ്രിന്റഡ് ടിക്കറ്റുകള്‍ പാരിഷ് കൗണ്‍സില്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും ലഭിക്കും. പരിപാടിയുടെ പ്രമോ വീഡിയോ ചുവടെ ചേര്‍ക്കുന്നു.
തൊട്ടതെല്ലാം ഹിറ്റാക്കിയ സംഗീത സംവിധായകനാണ് അല്‍ഫോണ്‍സ് ജോസഫ്്. മലയാളികള്‍ ഏറെ ഗൃഹാതുരത്വത്തോടെ ആലപിക്കുന്ന 'ജലോത്സവം' സിനിമയിലെ 'കേരനിരകളാടും...' എന്ന ജനപ്രിയഗാനം, തെന്നിന്ത്യയില്‍ തരംഗമായ് മാറിയ 'വിണ്ണൈ താണ്ടി വരുവയാ...' എന്ന സിനിമയിലെ എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിച്ച 'ആരോമലേ...' എന്നീ ഗാനങ്ങളാണ് അല്‍ഫോന്‍സ് ജോസഫിന്റെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. ഇതുകൂടാതെ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കിയ 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' എന്ന സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.