തിരഞ്ഞെടുപ്പില്‍ ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപയുടെ വസ്തുക്കള്‍; പകുതിയോളം മയക്കു മരുന്ന്

തിരഞ്ഞെടുപ്പില്‍ ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപയുടെ  വസ്തുക്കള്‍; പകുതിയോളം മയക്കു മരുന്ന്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതുവരെ പിടിച്ചെടുത്തത് 8889 കോടി രൂപ മൂല്യമുള്ള വസ്തുക്കളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മാര്‍ച്ച് ഒന്നിനും മെയ് 18 നും ഇടയില്‍ ഉള്ള കണക്കാണിത്. കള്ളപ്പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വസ്തുക്കളില്‍ പകുതിയോളം മയക്കുമരുന്നുകള്‍ ആണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് 3,476 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയിരുന്നത്. ഇതാണ് ഇരട്ടിയലധികമായി വര്‍ധിച്ചിരിക്കുന്നത്.

2019 നെ അപേക്ഷിച്ച് കള്ളപ്പണം 0.61 ശതമാനം വര്‍ധിച്ചപ്പോള്‍, മദ്യം പിടിച്ചെടുക്കല്‍ 167.51 ശതമാനം, മയക്കുമരുന്ന് 209.31 ശതമാനം, വിലയേറിയ ലോഹങ്ങള്‍ 27.68 ശതമാനം, സൗജന്യങ്ങള്‍ 3,235.93 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.

കള്ളപ്പണം പിടിച്ചെടുത്തത് കൂടുതല്‍ തെലങ്കാനയില്‍ നിന്നാണ്. 114.41 കോടി. 2019 ല്‍ ഇത് 70.98 കോടി രൂപയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുത്തത് ഗുജറാത്തിലാണ് കൂടുതല്‍, 1187.8 കോടി. 2019 ല്‍ ഇത് 524.35 കോടിയായിരുന്നു.

അതേസമയം കേരളത്തില്‍ നിന്ന് ഇക്കാലയളവില്‍ 15.66 കോടി രൂപയാണ് പണമായി പിടിച്ചത്. 3.63 കോടി രൂപയുടെ മദ്യം, 45.82 കോടി രൂപ മൂല്യമുള്ള മയക്കുമരുന്ന്, 26.83 കോടി രൂപ മൂല്യമുള്ള ലോഹം, സൗജന്യ വിതരണത്തിനായി കൊണ്ടുവന്ന 5.69 കോടി രൂപയുടെ വസ്തുക്കള്‍ എന്നിവയും കേരളത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ആകെ പിടിച്ചെടുത്തത് 97.62 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.