'സ്പെക്ട്രം 2024' ; സംഭരംഭകർക്കായി അജ്മാനിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

'സ്പെക്ട്രം 2024' ; സംഭരംഭകർക്കായി അജ്മാനിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

ഷാർജ : അജ്‌മാൻ എസ്.എം.സിയുടെയും ഷാർജ എസ്.എം.സിയുടെയും സംയുക്ത നേതൃത്വത്തിൽ സംഭരംഭകർക്കായി സ്പെക്ട്രം 2024 എന്ന പേരിൽ ബിസിനസ് മീറ്റ് 2024 സംഘടിപ്പിക്കുന്നു. അജ്‌മാൻ വുമൺ അസോസിയേഷൻ സഹാറ ഹാളിൽ മെയ് മാസം 31 ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ സംഘടിപ്പിക്കുന്ന മീറ്റിൽ മോട്ടിവേഷണൽ സ്പീക്കർ ഡോ വിപിൻ വി. റോൾഡൻറ് മുഖ്യ പ്രഭാഷകനായിരിക്കും.

യു എ ഇ യിലെ വ്യപാര നിയമങ്ങൾ, ടാക്സ് തുടങ്ങിയ വിഷയങ്ങളിൽ മാത്യു ജോസഫ്, ജിജി തോമസ് തുടങ്ങിയവർ സംസാരിക്കും. ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വ്യവസായികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സംവാദം സംഘടിപ്പിക്കും. ബിസിനസ് സംരംഭകർക്ക് പരസ്പരം പ്രചോദിപ്പിക്കാനും കൈത്താങ്ങാകാനും ഈ ഒരു കൂടിച്ചേരൽ സഹായിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ

ഷാർജ സെന്റ് മൈക്കിൾ ഇടവകയിലെ മലയാള സമൂഹത്തിന്റെ ഡയറക്ടർ ഫാ ജോസ് വട്ടുകുളത്തിൽ കപ്പൂച്ചിൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. വർ​ഗീസ് ബേബി, സോജൻ കെ ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മീറ്റിൽ പങ്കെടുക്കാൻ സാധിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971 50 776 5185 ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.