എല്‍ഡിഎഫില്‍ തുടരുന്നതില്‍ കടുത്ത അമര്‍ഷം; ആര്‍ജെഡിയുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍

എല്‍ഡിഎഫില്‍ തുടരുന്നതില്‍ കടുത്ത അമര്‍ഷം; ആര്‍ജെഡിയുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍

തൃശൂര്‍: എല്‍ഡിഎഫ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍ ചേരും. അവഗണന സഹിച്ച് മുന്നണിയില്‍ തുടരുന്നതിലുള്ള അമര്‍ഷമാണ് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നതിലേയ്ക്ക് നയിച്ചത്.

മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളെ എല്ലാം പദവികളിലും മറ്റും പരിഗണിക്കുമ്പോഴും ആര്‍ജെഡിയെ അകറ്റി നിര്‍ത്തുകയാണെന്നും മുന്നണി സംവിധാനം അപ്രസക്തമാക്കി സുപ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും ധാരണയുണ്ടാക്കി മുന്നണി യോഗത്തില്‍ കൈയടിച്ച് പാസാക്കുകയാണെന്നുമുള്ള വികാരമാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് ഉള്ളത്.

എല്‍ഡിഎഫ് ബന്ധം വിച്ഛേദിച്ച് യുഡിഎഫിനൊപ്പം പോയപ്പോള്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നിരന്തരം എം.പി വീരേന്ദ്രകുമാറിനെ കണ്ട് അഭ്യര്‍ഥിച്ചതിനാലാണ് മുന്നണിയില്‍ തിരിച്ചെത്തിയതെങ്കിലും ഘടകകക്ഷിയാക്കാന്‍ പിന്നെയും ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്നും അതേ അവഗണന ഇന്നുവരെ അനുഭവിക്കുകയാണെന്നും ഒരു ഭാരവാഹി തുറന്നടിച്ചു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന് പുറമെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും അര്‍ഹമായ പരിഗണന ഉണ്ടായില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ഏഴ് സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫില്‍ തിരിച്ചെത്തിയപ്പോള്‍ സീറ്റ് മൂന്നായി ചുരുങ്ങിയെന്നും പാര്‍ട്ടി ഭാരവാഹി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.