ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; കുട്ടികള്‍ സുരക്ഷിതര്‍

ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; കുട്ടികള്‍ സുരക്ഷിതര്‍

ചെങ്ങന്നൂര്‍: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല-പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8:30 ഓടെ തീപിടുത്തം ഉണ്ടായത്.

ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.