അടിസ്ഥാന വര്‍ഗം പാര്‍ട്ടിയില്‍ നിന്നും അകന്നു: പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടായെന്ന് സിപിഎം വിലയിരുത്തല്‍

അടിസ്ഥാന വര്‍ഗം പാര്‍ട്ടിയില്‍ നിന്നും അകന്നു: പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടായെന്ന് സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചെന്നും പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടായെന്നും സിപിഎം സംസ്ഥാന സമിതില്‍ വിലയിരുത്തല്‍. ഈഴവ വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ഈഴവ വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോയി.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചിരുന്ന നായര്‍ വോട്ടുകളിലും മറ്റ് ഹിന്ദു വോട്ടുകളിലും ചോര്‍ച്ചയുണ്ടായി. ഇതു പരിഹരിക്കാന്‍ വലിയ തിരുത്തലുകള്‍ വേണ്ടിവരുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ആരംഭിക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമൂലമായ തിരുത്തലുകള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും വേണം ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇത് ഏറ്റുപറയാന്‍ പാര്‍ട്ടി മടിക്കരുത്.

മാത്രമല്ല തിരഞ്ഞെടുപ്പ് തോല്‍വി നിസാരമായി കാണരുത്. തോല്‍വിയെ സംബന്ധിച്ചു നേതൃതലത്തിലും കീഴ്ഘടങ്ങളിലും പരിശോധന വേണം. തെറ്റു തിരുത്തല്‍ താഴെത്തട്ടില്‍ മാത്രമായി ഒതുങ്ങരുത്. നേതൃതലത്തിലും ഇതുണ്ടാകണം. വരുന്ന തദേശ തിരഞ്ഞെടുപ്പ് ഗൗരവമായി കണ്ടില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഇതിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് അംഗങ്ങളില്‍ പലരും അഭിപ്രായം പ്രകടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.