വീണ്ടും സില്‍വര്‍ ലൈന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍; അനുമതി നല്‍കണമെന്ന് ഡല്‍ഹിയില്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ബാലഗോപാല്‍

വീണ്ടും സില്‍വര്‍ ലൈന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍; അനുമതി നല്‍കണമെന്ന് ഡല്‍ഹിയില്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ബാലഗോപാല്‍

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ബജറ്റിന് മുന്നോടിയായി ഇന്ന് ഡല്‍ഹിയില്‍ നടന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ ലൈന് അനുമതി നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വര്‍ധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം.

കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം. ദേശീയ പാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വര്‍ഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.