അമേരിക്കയിൽ അത്യുക്ഷണം; എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകി

അമേരിക്കയിൽ അത്യുക്ഷണം; എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകി

വാഷിങ്ടൺ: അത്യുക്ഷണത്തെ തുടർന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ. വാഷിങ്ടൺ ഡിസിയിലെ ഒരു എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിച്ചിരുന്ന ആറ് അടി ഉയരമുള്ള പ്രതിമയാണ് ഉരുകിയത്. കഴിഞ്ഞ ശനിയാഴ്ച 100 ഡി​ഗ്രി ഫാരൻഹീറ്റായിരുന്നു വാഷിങ്ടൺ ഡിസിയിലെ താപനില.

പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റായ സാൻഡി വില്യംസ് പണി കഴിപ്പിച്ച പ്രതിമ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസൺ എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിക്കപ്പെട്ടത്. പ്രതിമ സ്ഥാപിച്ച് വെറും നാല് മാസം പിന്നിടുമ്പോഴാണ് നിർഭാ​ഗ്യകരമായ അവസ്ഥ. പ്രതിമയുടെ തലഭാ​ഗം ഒടിഞ്ഞ നിലയിലും കാലുകൾ ഉടലിൽ നിന്ന് വേർപെട്ട അവസ്‌ഥയിലുമാണ് നിലവിലുള്ളത്.

പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതർ തന്നെ എടുത്തുമാറ്റി. 1360 കിലോ ​ഗ്രാം തൂക്കമുള്ള പ്രതിമ നിർമിക്കാൻ ഉപയോ​ഗിച്ചിരിക്കുന്ന മെഴുക് 140 ഡി​ഗ്രി ഫാരഹീറ്റ് താപനിലയിൽ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.