ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ സ്ഥാപനമായ സ്പേസ് മെഷീൻസ് കമ്പനി നിർമിച്ച ‘ഒപ്റ്റിമസ്’ എന്ന് വർക്ക്ഷോപ്പ് ഉപഗ്രഹം ഇന്ത്യയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സഹായത്തോടെ 2026 ൽ വിക്ഷേപിക്കും. ബഹിരാകാശ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്ന ‘സ്പേസ് മൈത്രി’ ദൗത്യത്തിന്റെ ഭാഗമായാണ് കരാർ.
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് 460 കിലോഗ്രാം ഭാരം വരുന്ന ഒപ്റ്റിമസ്. ബഹിരാകാശത്ത് മറ്റ് ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്താൻ ഒപ്റ്റിമസിന് സാധിക്കും. ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ഇന്ധനം നിറയ്‌ക്കാനും കാലവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ സുരക്ഷിതമായി നശിപ്പിക്കാനും സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ഒപ്റ്റിമസിൽ വികസിപ്പിക്കുകയാണ്. ബഹിരാകാശ മേഖലയിൽ വിപ്ലവത്തിനാണ് ഒപ്റ്റിമസ് ഒരുങ്ങുന്നതെന്ന് ചുരുക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.