തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചതായും വിലയിരുത്തലുണ്ടായി.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം തടയുന്നതില്‍ സംഘടനാ തലത്തില്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടിയില്‍ നിന്നും ചോര്‍ന്ന വോട്ടുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.അടിത്തട്ടില്‍ പരിശോധനയും തിരുത്തല്‍ നടപടികളും വേണമെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കി.
ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും തടസങ്ങള്‍ ഉണ്ടായെന്നും യോഗം വിലയിരുത്തി. ജനകീയടിത്തറ ശക്തമാക്കാനും പാര്‍ട്ടിയില്‍ നിന്ന് അകന്നവരെ തിരികെ കൊണ്ടുവരാനും കേന്ദ്ര നേതൃത്വം മാര്‍ഗ രേഖ തയ്യാറാക്കും.
ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം ഗുണം ചെയ്തില്ലെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും പ്രതിസന്ധികള്‍ക്കിടയിലും മികച്ച പോരാട്ടം കാഴ്ച വച്ച മുഹമ്മദ് സലിം, ദീപ് സിത ധര്‍ എന്നിവരെ കേന്ദ്ര കമ്മറ്റി പ്രത്യേകം അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.