തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പാഠം പഠിക്കാനുള്ള മാര്‍ഗരേഖ സി.പി.എം പൊളിറ്റ് ബ്യൂറോ തയ്യാറാക്കും. ഇത് അനുസരിച്ച് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവും മേല്‍ത്തട്ട് മുതല്‍ ബ്രാഞ്ച് തലംവരെ പാര്‍ട്ടി ഘടകങ്ങളുടെ തെറ്റുതിരുത്തല്‍ നടപടി.
കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉറപ്പാക്കി ജനബന്ധം വീണ്ടെടുക്കാനുള്ള നിര്‍ദേശങ്ങളായിരിക്കും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുക. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം, പ്രത്യേകിച്ച് കേരളത്തില്‍ കടുത്ത നിരാശയുണ്ടാക്കിയതിനാലാണ് പാര്‍ട്ടി ഘടകങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രകമ്മിറ്റി യോഗം പി.ബിയെ ചുമതലപ്പെടുത്തിയത്.
സി.സിയുടെ അവലോകനം ഈയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കുന്ന നാല് മേഖലാ യോഗങ്ങള്‍ ഈ മാസം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠവും പാര്‍ട്ടി തിരുത്തേണ്ട കാര്യങ്ങളും വിശദീകരിക്കും.
ആശയപരമായ വ്യക്തത ഉറപ്പാക്കി, വിശദ തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം തയ്യാറാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.