പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ ഇന്റലിജന്‍സ് എസ്പി

പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ ഇന്റലിജന്‍സ് എസ്പി

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം കമ്മിഷണര്‍ സി.എച്ച് നാഗരാജുവിനെ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമാക്കി മാറ്റി നിയമിച്ചു. പി. പ്രകാശ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി ആകും. നിലവില്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഐ.ജിയാണ് അദേഹം.

കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് കോപ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമായ സഞ്ജീബ് കുമാര്‍ പട്ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തില്‍ ഡി.ജി.പിയായി നിയമിച്ചു. ദക്ഷിണമേഖല ഐ.ജി ജി. സ്പര്‍ജന്‍ കുമാറിന് തിരുവനന്തപുരം ജില്ലാ കമ്മിഷണറുടെ അധിക ചുമതല നല്‍കി.

എസ്. സതീഷ് ബിനോ ഐ.പി.എസിനെ ഭരണനിര്‍വഹണ ചുമതലയുള്ള ഡി.ഐ.ജിയായി നിയമിച്ചു. തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്.പിയാവും. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അങ്കിത് അശോകനെ മറ്റൊരിടത്ത് നിയമിച്ചിരുന്നില്ല.

ക്രൈം റെക്കോര്‍ഡ് ബ്യൂറോ എസ്.പി സി. ബാസ്റ്റിന്‍ ബാബുവിനെ വുമണ്‍ ആന്‍ഡ് ചിലന്‍ഡ്രന്‍ സെല്ലിന്റെ അസിസ്റ്റന്‍ന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസായും നിയമിച്ചു. പത്ത് എസ്.പിമാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.