വിയന്ന:
രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഓസ്ട്രിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം. വന്ദേ മാതരം പാടിയാണ് ഓസ്ട്രിയന്‍ ഗായക സംഘം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഹോട്ടലിലേക്ക് സ്വാഗതം ചെയ്തത്.
ഓസ്ട്രിയന്‍ കലാകാരന്മാര്‍ വന്ദേ മാതരം പാടുന്നതും മോദി അവരെ അഭിനന്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വിയന്നയിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിയ പ്രധാന മന്ത്രിയെ ഹോട്ടലില്‍ വച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് മോഡിയെ സ്വാഗതം ചെയ്ത് കൊണ്ട് ഓസ്ട്രിയന്‍ കലാകാരന്മാര്‍ ചേര്‍ന്ന് വന്ദേമാതരം ആലപിച്ചത്.
നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദര്‍ശിച്ചത്.
ഏറെ പ്രത്യേകതകള്‍ ഉള്ളത് എന്ന അര്‍ഥത്തില്‍ 'സ്പെഷ്യല്‍ വണ്‍' എന്നാണ് ഓസ്ട്രിയയില്‍ എത്തിയതായി അറിയിച്ച് മോഡി എക്സില്‍ കുറിച്ചത്. ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായും ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി ഉന്നതതല ചര്‍ച്ചകള്‍ നടത്തും.
പ്രധാനമന്ത്രിയും ചാന്‍സലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുരാജ്യങ്ങള്‍ തമ്മില്‍ പങ്കിട്ട മൂല്യങ്ങള്‍ എക്കാലത്തെയും മികച്ച പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് ഓസ്ട്രിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.