തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ മൂലം പദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതികള്‍ക്ക് ഇനി മുതല്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കാനാണ് തീരുമാനം.
മുന്‍ഗണന തീരുമാനിക്കാന്‍ ഏഴ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപ സമിതിയെ നിയമിക്കും. മന്ത്രിസഭ ഉപ സമിതിയാകും പദ്ധതി തുക ചെലവഴിക്കുന്നതില്‍ തീരുമാനമെടുക്കുന്നത്. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാര്‍ശ പരിശോധിച്ച് ഉപ സമിതി മുന്‍ഗണന നിശ്ചയിക്കും. നടപ്പ് പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതിലും ഈ മുന്‍ഗണനാ ക്രമം ബാധകമാകും.
നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി വിവിധ ഫീസുകളുടെ നിരക്ക് വര്‍ധിപ്പിക്കും. ഈ മാസം 20 ന് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിമാരോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മില്‍മ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2021 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക. 16.75 കോടിയുടെ അധിക ബാധ്യത ശമ്പള വര്‍ധനവിലൂടെ സര്‍ക്കാരിനുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.