'ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് യുഡിഎഫ്-എല്‍ഡിഎഫ് തര്‍ക്കം തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'എന്ത് അഴിമതി ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം യാഥാര്‍ഥ്യമാക്കുമെന്ന്' 2015 ല്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതിന്റെ വിഡിയോയാണ് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വച്ചോളൂ.
അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്'- എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞത്.
ആദ്യ മദര്‍ഷിപ്പിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ അടക്കം പങ്കെടുപ്പിക്കാത്തതിനെതിരെ യുഡിഎഫ് നേതൃത്വം രംഗത്ത് വന്നിരുന്നു. തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിന് ക്രെഡിറ്റ് പോകുമെന്ന് കരുതിയാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റെടുത്തിയത്. '
'ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്' എന്ന് പ്രതിപക്ഷ നേതാവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. 'വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും യു.ഡി.എഫ് വിമര്‍ശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.