എസ് എം സി എ കുവൈറ്റ് വി.തോമാശ്ലീഹായുടെ ദുക്റാന തിരുനാളും സഭാദിനവും ആഘോഷിച്ചു

എസ് എം സി എ കുവൈറ്റ് വി.തോമാശ്ലീഹായുടെ ദുക്റാന തിരുനാളും സഭാദിനവും ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ(എസ് എ സി എ) ആഭിമുഖ്യത്തിൽ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാളും സഭാദിനാഘോഷവും സംയുക്തമായി ആഘോഷിച്ചു. 

ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടന്ന ആഘോഷപരിപാടിയിൽ അപ്പോസ്തോലിക് വികാരിയാത്ത് ഓഫ് നോർത്തേൺ അറേബ്യ സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവൻഞ്ചേരി OFM Cap മുഖ്യാതിഥി ആയിരുന്നു.

എസ് എം സി എ പ്രസിഡന്റ്‌ ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാൽമിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരി ഫാ ജോൺസൺ നെടുംമ്പുറത്തു് SDB, സിറ്റി കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. സോജൻ പോൾ OFM Cap, അഹമ്മദി ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജിജോ തോമസ് OFM Cap, എ കെ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ബോബി കയ്യാലപ്പറമ്പിൽ, വിമൻസ് വിംഗ് അഡ്ഹോക് കമ്മിറ്റി ട്രഷറർ റിൻസി തോമസ്, എസ് എം വൈ എം പ്രസിഡന്റ്‌ ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ്‌ കുമാരി ടിയ റോസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

എസ് എം സി എ ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതവും ട്രഷറർ ഫ്രാൻസിസ് പോൾ നന്ദിയും പറഞ്ഞു.  

200 ൽ അധികം കലാകാരൻമാരും കലാകാരികളും ചേർന്ന് അണിയിച്ചൊരുക്കിയ വർണ്ണാഭമായ നിരവധി കലാപരിപാടികളും അരങ്ങേറി. 

വൈസ് പ്രസിഡന്റ്‌ ബിജു എണ്ണബ്രയിൽ, ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനിയിൽ, ഏരിയ കൺവീനർമാർ ആയ സിജോ മാത്യു, ഫ്രാൻസിസ് പോൾ, ജോബ് ആന്റണി, ജോബി വർഗീസ്‌, ആർട്സ് കൺവീനർ അനിൽ ചേന്നങ്കര, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ മോനിച്ചൻ ജോസഫ്, കൾച്ചറൽ കമ്മിറ്റി കൺവീനർ ഇൻ ചാർജ് ജിജി മാത്യു, മീഡിയ കൺവീനർ ജിസ്സ് ജോസഫ് മാളിയേക്കൽ എന്നിവരുടെ നേതൃത്തത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾ ഏകോപിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.