മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ഗഡ്ചിറോളി വനമേഖലയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് കൂടുതല്‍ മാവോയിസ്റ്റ് സംഘങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വനമേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട മാവോസ്റ്റുകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. സൈനികരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ സേനാംഗങ്ങള്‍ക്കും പൊലീസിനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്‌പെക്ടറെയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ ഊര്‍ജിതമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.