അടിച്ചമർത്തലുകൾക്കിടയിലും ദൈവവിളി ശക്തിപ്പെടുത്തി നിക്കരാഗ്വ

അടിച്ചമർത്തലുകൾക്കിടയിലും ദൈവവിളി ശക്തിപ്പെടുത്തി നിക്കരാഗ്വ

മാനാ​ഗ്വ: നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കിടയിലും ദൈവവിളി ശക്തിപ്പെടുത്തി നിക്കരാഗ്വയിലെ മാതഗൽപ രൂപത. ജൂലൈ 20ന് ജിനോടെഗയിലെ കത്തീഡ്രലിൽ നടന്ന തിരുപ്പട്ട ശുശ്രൂഷക്ക് ജിനോടെഗ രൂപത ബിഷപ്പ്  കാർലോസ് എൻറിക് ഹെരേര നേതൃത്വം നൽകി.

ഫാ. ജുവാൻ ജോസ് ഒറോസ്‌കോ ജാർക്വിൻ പുരോഹിതനായും ബൈറോൺ അൻ്റോണിയോ ഫ്ലോറസ് മെജിയ, റോബർട്ടോസ്‌ലെസ്‌ലെസ്‌ലെൻ സേലെമെൻറ് എർവിൻ ആന്ദ്രെസ് അഗ്യൂർ കോറിയ, സെലസ്റ്റിനോ എലീസർ മാർട്ടിനെസ് മാർട്ടിനെസ്, അനിബാൽ ഹെർണാൾഡോ വല്ലെജോസ്, ജുവാൻ ഡിയോണിസിയോ ജാർക്വിൻ ഡിയാസ്, എന്നിവർ ഡീക്കൻമാരായും ഉയർത്തപ്പെട്ടു.

സ്വതന്ത്രമായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ച ഈ സഹോദരങ്ങളാൽ ദൈവം നമ്മെ തുടർന്നും അനുഗ്രഹിക്കുന്നത് ഒരു സഭയെന്ന നിലയിൽ നമുക്ക് സന്തോഷിക്കാമെന്ന് ജിനോടെഗയിലെ ബിഷപ്പ് സന്ദേശത്തിനിടെ പറഞ്ഞു. നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ ഡാനിയൽ ഒർട്ടേഗ സ്വേച്ഛാധിപത്യം നടത്തിയ കഠിനമായ പീഡനങ്ങൾക്കിടയിലും വൈദികന്റെയും ഡീക്കന്മാരുടെയും സ്ഥാനാരോഹണം ഒരു സന്തോഷവാർത്തയാണ്.