'വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നു'; പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ തകര്‍ത്ത് ഷാഫി പറമ്പില്‍, വീഡിയോ വൈറല്‍

'വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നു'; പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ തകര്‍ത്ത് ഷാഫി പറമ്പില്‍, വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: അവധി സീസണില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയിലാണ് പ്രവാസി സമൂഹത്തിന് വേണ്ടി ഷാഫി പറമ്പില്‍ ശക്തമായ വാദം ഉന്നയിച്ചത്. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ല. ജീവിക്കാനും കുടുംബം നോക്കാനും അതുവഴി നാടിന് താങ്ങാവാനുമായി വിദേശത്ത് പോയി കഷ്ടപ്പെടുന്നവരാണ്. 5000 മുതല്‍ 6000 വരെയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് അവധിക്കാലത്ത് 50,000 മുതല്‍ 60,000 രൂപ വരെയാകും. ഇത് തന്നെ എക്ണോമിക് ക്ലാസിന് പലപ്പോഴും 85,000 രൂപയും ആകും.

ഒരു നാലംഗ കുടുംബത്തിന് ഈ നിരക്ക് എങ്ങനെയാണ് താങ്ങാനാവുക അവരെങ്ങനെയാണ് തിരിച്ചുവരിക മാതാപിതാക്കള്‍ മരിച്ചാല്‍ ശവസംസ്‌കാരത്തിന് പങ്കെടുക്കാന്‍ പോലും പ്രവാസികള്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രവാസികള്‍ അനാഥരല്ല, ഇത് ചോദ്യം ചെയ്യണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.


തുടര്‍ന്ന് പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നടപടികള്‍ക്ക് പരമാവധി പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പ്രവാസികള്‍ സീസണ്‍ കാലത്ത് മാതാപിതാക്കള്‍ മരിച്ചാല്‍ പോലും കാണാന്‍ വരാന്‍ കഴിയാതെ പോകുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ നിജസ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ച് പ്രശ്നത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം പഠിച്ച് നിയമനിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യത്തോടും അനുകൂലമായാണ് മന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ഇനിയും ഇടപെടലുകള്‍ നടത്തുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.