കോഴിക്കോട്: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി വലിയ നാശ നഷ്ട്ടമുണ്ടായ കോഴിക്കോട് ജില്ലയിലെ മഞ്ഞക്കുന്ന്-വിലങ്ങാട് പ്രദേശം കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, തലശേരി അതിരൂപത ലെയ്റ്റി അപോസ്റ്റോലേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് പൂവത്തോലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത എക്‌സിക്യൂട്ടീവ് അംഗം ആന്റോ തെരുവംകുന്നേല്‍, ബോബിറ്റ് വരിക്കപ്ലാംതടത്തില്‍, അമല്‍ ഇരുമ്പനം എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
ദുരന്തത്തില്‍ 13 കുടുംബങ്ങള്‍ക്ക് വീടും സ്വത്തുക്കളും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. വിലങ്ങാട് ഉണ്ടായ ഉരുള്‍ പൊട്ടലിന്റെ ഭീകരാന്തരീക്ഷം പുറംലോകം പൂര്‍ണമായി അറിഞ്ഞിട്ടില്ല എന്ന് ഫാ. കവിയില്‍ പറഞ്ഞു.
ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് കൊണ്ടാണ് ആളപായം കുറഞ്ഞത്. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യൂ കുളത്തിങ്കല്‍ (59) അപകടത്തില്‍ മരണപെട്ടു. അദേഹത്തിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
സര്‍വ്വതും നഷ്ട്ടപ്പെട്ട ഈ 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാരും പൊതു സമൂഹവും കാര്യക്ഷമമായി സഹകരിക്കേണ്ടതുണ്ടെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.