പുതിയ രാഷ്ട്രീയം ആവശ്യമെന്ന് മാർപാപ്പ

പുതിയ രാഷ്ട്രീയം ആവശ്യമെന്ന് മാർപാപ്പ

റോം:  കോവിഡ് മഹാമാരി നിലവിലെ രാഷ്ട്രീയ, സാമ്പത്തിക ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒൿടോബർ 5 ഞായറാഴ്ച പുറത്തിറക്കിയ എല്ലാവരും സഹോദരർ (Fratelli tutti)എന്ന ചാക്രിക ലേഖനത്തിൽ ആണ് മാർപാപ്പ തന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്. സാഹോദര്യവും സാമൂഹ്യ സൗഹൃദവുമാണ് സമാധാന പൂർണമായ ലോകം സ്ഥാപിക്കാൻ ഏറ്റവും ആവശ്യമെന്ന് ഫ്രാൻസിസ് മാർപാപ്പ ചാക്രിക ലേഖനത്തിൽ പറയുന്നു. "കമ്പോള വ്യവസ്ഥയും മുതലാളിത്തവും പരാജയമാണെന്ന് കോവിഡ് കാലഘട്ടം തെളിയിച്ചിരിക്കുന്നു. ഇനി ലോകത്തിനാവശ്യം ഒരു പുതിയ രാഷ്ട്രീയം ആണ്" മാർപാപ്പ കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.