വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടനിലെ ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്.
ചാള്‍സ് മൂന്നാമന്‍ രാജാവ് ലിയോ പാപ്പയുമായി സ്വകാര്യ സംഭാഷണവും നടത്തി. രാജാവിനൊപ്പം പത്‌നി കാമില രാജ്ഞിയുമുണ്ടായിരുന്നു. 1534 ല്‍ ഹെന്റി എട്ടാമന്‍ രാജാവ് റോമില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമുള്ള ആദ്യ സംയുക്ത പ്രാര്‍ത്ഥനയാണിത്.
കഴിഞ്ഞ മൂന്ന് മാര്‍പാപ്പമാരെയും ചാള്‍സ് രാജാവ് കണ്ടിട്ടുണ്ടെങ്കിലും സംയുക്ത പ്രാര്‍ത്ഥന നടത്തിയിരുന്നില്ല. കത്തോലിക്കാ സഭയിലെ പ്രധാനപ്പെട്ട നാല് പള്ളികളില്‍ ഒന്നായ റോമിലെ സെന്റ് പോള്‍ ബസിലിക്കയും രാജാവ് സന്ദര്‍ശിച്ചു. ചാള്‍സ് രാജാവും കാമില രാജ്ഞിയും ഈ വര്‍ഷം ആദ്യം ഫ്രാന്‍സിസ് മാര്‍പാപ്പയെയും സന്ദര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.