ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായയേക്കാള്‍ വില കുറവാണെന്ന് ഒരു 'ചായക്കാരന്‍' ഉറപ്പാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായയേക്കാള്‍ വില കുറവാണെന്ന് ഒരു 'ചായക്കാരന്‍' ഉറപ്പാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോഡി

പട്ന: ഒരു കപ്പ് ചായയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു ജിബി ഡാറ്റ ലഭിക്കുമെന്ന് ഒരു 'ചായക്കാരന്‍' ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിഹാറിലെ യുവാക്കള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചതെന്നും റീലുകളും മറ്റും ബിജെപി-എന്‍ഡിഎ സര്‍ക്കാരിന്റെ ഫലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കി സംസ്ഥാനത്തെ പലരും നല്ല പണം സമ്പാദിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സമസ്തിപൂരിലെ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഡാറ്റ പരാമര്‍ശം നടത്തിയത്. ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായയുടെ വിലയില്‍ കൂടുതല്‍ വരില്ലാത്ത ഒരു സംവിധാനം തങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ ചായക്കാരന്‍ അത് ഉറപ്പാക്കിയെന്നും മോഡി പറഞ്ഞു.

റാലിയില്‍ പങ്കെടുത്തവരോട് അവരുടെ സ്മാര്‍ട്ട് ഫോണുകളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട മോഡി ഓരോ വ്യക്തിയുടെയും കൈയില്‍ വെളിച്ചമുള്ളപ്പോള്‍, ആര്‍ക്കെങ്കിലും റാന്തല്‍ (ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) വേണോ എന്ന് ചോദിച്ച് ആര്‍ജെഡിയെ പരിഹസിക്കുകയും ചെയ്തു.
നവംബര്‍ 6, 11 തിയതികളില്‍ രണ്ട് ഘട്ടങ്ങളില്‍ ആയാണ് ബിഹാര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 14 ന് ഫലം പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.