വ്യോമപാത അടച്ച് പാക്കിസ്ഥാന്‍; ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യന്‍ 'ത്രിശൂല്‍'; സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യന്‍ സേന

വ്യോമപാത അടച്ച് പാക്കിസ്ഥാന്‍; ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യന്‍ 'ത്രിശൂല്‍'; സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: കരസേന, വ്യോമസേന, നാവികസേന എന്നിവയെ ഏകോപിപ്പിച്ച് സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. 'ത്രിശൂല്‍ 'എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെ രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി മേഖലയിലാണ് നടക്കുന്നത്.

അതിര്‍ത്തിയിലെ പ്രവര്‍ത്തന സജ്ജത നിലനിര്‍ത്താനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഈ സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍, വിമാനങ്ങള്‍ക്ക് താല്‍കാലിക നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് വ്യോമസേനാധികാരികളെയും പൈലറ്റുമാരെയും അറിയിച്ചുകൊണ്ട് ഇന്ത്യ NOTAM (Notice to Airmen) പുറത്തിറക്കി.

ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ മധ്യ-തെക്കന്‍ വ്യോമപാതകളില്‍ ചിലത് ഒക്ടോബര്‍ 28-29 തിയതികളില്‍ അടച്ചുകൊണ്ട് നോട്ടീസ് പുറത്തിറക്കിയത് ശ്രദ്ധേയമായി. പാക്കിസ്ഥാന്‍ ഔദ്യോഗികമായി കാരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ വന്‍ സൈനികാഭ്യാസവുമായി ഇതിന് ബന്ധമുണ്ടെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.