ബണ്‍ബറി സിറോ മലബാര്‍ മിഷനിൽ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ശനിയാഴ്ച്ച

ബണ്‍ബറി സിറോ മലബാര്‍  മിഷനിൽ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും  സംയുക്ത തിരുനാള്‍ ശനിയാഴ്ച്ച

പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ബണ്‍ബറി സെന്റ് തോമസ് സിറോ മലബാര്‍ മിഷനില്‍ ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് പത്തിന് നടക്കും.


ശനിയാഴ്ച്ച രാവിലെ 10.30-ന് പ്രസുദേന്തി വാഴ്ചയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബ്ബാന, ലദീഞ്ഞ്, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. തിരുനാളിനോടനുബന്ധിച്ച് ഫുഡ് കോര്‍ട്ട്, നറുക്കെടുപ്പ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരിയും ബണ്‍ബറി സെന്റ് തോമസ് മിഷനില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ. അനീഷ് ജയിംസ് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം നല്‍കും.

ഫാ.ബിബിൻ വേലംപറമ്പിൽ, കൈക്കാരന്മാരായ മനോജ് മാത്യു, ലിന്‍സി ജോസഫ്, പാരീഷ് കൗണ്‍സില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.