സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു ; ഒരു ശരീരഭാഗം വീണ്ടെടുക്കാനായില്ല; ദൗത്യം നാളെ പൂർത്തിയാക്കും

സൂചിപ്പാറയിലെ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു ; ഒരു ശരീരഭാഗം വീണ്ടെടുക്കാനായില്ല; ദൗത്യം നാളെ പൂർത്തിയാക്കും

കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയായ സൂചിപ്പാറയിൽ നിന്നും മൂന്ന് മൃതദേഹങ്ങളും എയർ ലിഫ്റ്റ് ചെയ്തു. ഇന്നലെയാണ് സൂചിപ്പാറയിൽ സന്നദ്ധ പ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ മൃതദേഹങ്ങൾ ഇന്നലെ എയർ ലിഫ്റ്റ് ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് മൃതദേഹങ്ങൾ അവിടെ നിന്നും വീണ്ടെടുത്തത്. മൂന്ന് മൃതദേഹങ്ങളും ബത്തേരിയിലെത്തിച്ചു. അതേസമയം ഒരെണ്ണം വീണ്ടെടുക്കാനായില്ല. നാളെ വീണ്ടും പോയി ദൗത്യം പൂർത്തിയാക്കും.

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർ ഇന്നലെ നടത്തിയ തിരച്ചിലിൽ ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിപിഇ കിറ്റുൾപ്പെടെ നൽകാതെ രക്ഷാപ്രവർത്തകർ മടങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ തിരച്ചിലിന് ഇറങ്ങിയ എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ നൽകാത്തതിനാൽ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചിരുന്നു.

സന്നദ്ധ പ്രവർത്തകർക്ക് കവറുകളും ഗ്ലൗസും മാത്രമാണ് നൽകിയിരുന്നത്. രാവിലെ കണ്ടെത്തിയ നാല് മൃതദേഹങ്ങളാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും മാറ്റാൻ കഴിയാതെ വന്നത്. നാല് മൃതദേഹങ്ങളും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളതെന്നും ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.