അബുദാബി : ഇന്ത്യയും യുഎഇയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാത യാഥാർത്ഥ്യമായാല്‍ ആളുകളുടെ യാത്രയ്ക്ക് സഹാകരമാകുന്നതിനൊപ്പം തന്നെ എണ്ണയ്ക്കും വെള്ളത്തിനുമുള്ള പൈപ്പ് ലൈനുകളും പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്ന് നാബ് ഡയറക്ടർ അബ്ദുല്ല അൽഷെഹി. അബുദബിയില്‍ നടന്ന കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഇതൊരു ആശയം മാത്രമാണ്. അള്‍ട്രാ സ്പീഡ് ഫ്ലോട്ടിംഗ് ട്രെയിനുകളിലൂടെ ഇരു നഗരങ്ങളേയും ബന്ധിപ്പിക്കുയാണ് ലക്ഷ്യം. ഫുജൈറ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതിയും മുംബൈക്ക് വടക്ക് നർമദ നദിയിൽ നിന്ന് യുഎഇയിലേക്ക് അധിക വെള്ളം ഇറക്കുമതിയും ഉണ്ടാകും.
കൂടാതെ, മറ്റ് ജിസിസി പങ്കാളികൾക്കും കയറ്റുമതിയും ഇറക്കുമതിയും മെച്ചപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ശ്രമകരമായ ജോലിയായതിനാല്‍ ഇതില്‍ ആഴത്തിലുളള സാധ്യതാപഠനം ആവശ്യമാണ്. നിരവധി വശങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഫുജൈറ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമുദ്രത്തിലൂടെ രണ്ടായിരം കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാതയ്ക്കുള്ള സാധ്യതയാണ് യുഎഇ പഠിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിമാന - കപ്പല്‍ മാര്‍ഗങ്ങള്‍ക്ക് സമാന്തരമായി സമുദ്രജല ട്രെയിന്‍ സര്‍വ്വീസും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവില്‍ വരും. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിനടിയിലൂടെ റെയില്‍ ഗതാഗതമെന്ന ആശയം മുന്നോട്ടു വെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.