പൊലീസ് ഹൈടെക് സെല്‍ മുന്‍ മേധാവിയെയും പറ്റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

പൊലീസ് ഹൈടെക് സെല്‍ മുന്‍ മേധാവിയെയും പറ്റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

കൊല്ലം: പൊലീസ് ഹൈടെക് സെല്‍ മുന്‍ മേധാവിയെയും കുരുക്കിലാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. കെഎപി അടൂര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്പനിയില്‍ ഏഴ് ലക്ഷം രൂപ അദേഹം നിക്ഷേപിച്ചിരുന്നു. കമ്പനി വ്യാജമാണെന്ന ബോധ്യപ്പെട്ട ഉടന്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയിലായതായി സൂചനയുണ്ട്. സൈബര്‍ പൊലീസിന്റെ ഇടപെടലില്‍ പകുതിയിലേറെ തുക വീണ്ടെടുത്തതായാണ് വിവരം.

സ്റ്റാര്‍മോന്‍ പിള്ളയെ അപരിചിതനായ ഒരാള്‍ ഷെയര്‍ മാര്‍ക്കറ്റ് ബിസിനസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി. പിന്നീട് സെബിയുടെ അംഗീകാരമുള്ള ഏജന്‍സി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.