പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 18 മുതല്‍ മൂന്ന് ഘട്ടങ്ങളായി: ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന്

പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കാശ്മീരില്‍  തിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 18 മുതല്‍ മൂന്ന് ഘട്ടങ്ങളായി: ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന്

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മു കാശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18 ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും.

ജമ്മു കാശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുടിയേറിയവര്‍ക്ക് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താം. ബാലറ്റ് പേപ്പറിലൂടെയാവും തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കും. രണ്ട് സംസ്ഥാനങ്ങളിലും ഫലം ഒക്ടോബര്‍ നാലിന് പുറത്തു വരും. ഉപ തിരഞ്ഞെടുപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിനാണ് അവസാനിക്കുന്നത്. 2014 ന് ശേഷം തിരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു-കാശ്മീരില്‍ സെപ്റ്റംബര്‍ 30 നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജമ്മു കാശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.