പാര്‍ട്ടി ഫണ്ട് തിരിമറി കേസ്: പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി; പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കി

 പാര്‍ട്ടി ഫണ്ട് തിരിമറി കേസ്: പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി; പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കി

പാലക്കാട്: പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ നടപടിയെടുത്ത് സി.പി.എം. പി.കെ ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയും പിരിച്ചുവിട്ടു. ഇന്ന് എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പി.കെ ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.

പത്തനംതിട്ടയിലും സി.പി.എം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. തിരുവല്ല ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയും തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെതിരെയുമാണ് പാര്‍ട്ടി നടപടിയെടുത്തത്. ദേവസ്വം ബോര്‍ഡ് നിയമനക്കോഴ ആരോപണത്തിലാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.