ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപൂരിൽ പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ഇൻസ്പെക്ടർക്ക് വീരമൃത്യു. സിആര്‍പിഎഫ് 187ാമത് ബറ്റാലിയനിലെ ഇൻസ്പെക്ടര്‍ കുൽദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയാണ് സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (SOG) സംയുക്ത സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.
വെടിവയ്പ്പിൽ 187-ാം ബറ്റാലിയനിലെ ഒരു സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു. ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൈനികൻ മരണത്തിന് കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശക്തമായ തിരിച്ചടി നേരിട്ടതോടെ ഭീകരർ പ്രദേശത്ത് നിന്നും പിൻവാങ്ങി. കൂടുതൽ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചതായും തീവ്രവാദികൾക്കായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഉധംപൂരിലെ ആക്രമണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.